ഓപ്പൺ സെലക്‌ഷൻ ട്രയൽസ് 26ന്‌



കൽപ്പറ്റ ഒക്ടോബർ 1, 2, 3 തീയതികളിൽ കൊല്ലത്ത്‌   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടക്കുന്ന സംസ്ഥാന ജൂനിയർ ത്രോബോൾ  ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട വയനാട് ജില്ലാ ടീം ഓപ്പൺ സെലക്‌ഷൻ ട്രയൽസ്   26ന് പിണങ്ങോട് ഡബ്ല്യുഒ ഹയർ സെക്കൻഡറി സ്കൂളിൽ   നടക്കും.  സെലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾ വയസ്സ് തെളിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ്  എന്നിവ സഹിതം അന്നേദിവസം രാവിലെ 10ന്‌ മുമ്പ്‌ ഗ്രൗണ്ടിൽ ഹാജരാകണമെന്ന്  ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.   ഫോൺ: 9447469323, 7907840312. Read on deshabhimani.com

Related News