വിസ തട്ടിപ്പ്‌ കേസിൽ പിടിയിൽ



 കോറോം സിങ്കപ്പൂരിൽ  ജോലിക്കായി വിസ വാഗ്‌ദാനംചെയ്‌ത്‌    പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. തോൽപ്പെട്ടി വേങ്ങാട്ട് വീട്ടിൽ   ഇഗ്‌നേഷ്യസ് അരൂജയെയാണ്‌    തൊണ്ടർനാട് പൊലീസ്  അറസ്റ്റ് ചെയ്‌തത്‌. മക്കിയാട്   മലേക്കുടിയിൽ ജിത്തുജോസിൽനിന്ന്‌ 2,40,000 രൂപ വാങ്ങിയ പ്രതി മുങ്ങുകയായിരുന്നു.   എസ്ഐ   ഡി രാജൻ ,എഎസ്ഐ അഷറഫ്, സിപിഒ ടോണി മാത്യു എന്നിവർ ചേർന്നാണ്  അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മാനന്തവാടി, കൽപ്പറ്റ  സ്റ്റേഷനുകളിൽ വിവിധ വിസ തട്ടിപ്പ് കേസുകളുണ്ട്. Read on deshabhimani.com

Related News