കഞ്ചാവുമായി 
അഞ്ചുപേര്‍ പിടിയില്‍



 പുൽപ്പള്ളി കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ. അമ്പലവയൽ കോട്ടൂർ സ്വദേശി ആലക്കുന്നിൽ വീട്ടിൽ അൻഷിദ് (22), ചുള്ളിയോട് കരടിപ്പാറ സ്വദേശികളായ ഇടമഠത്തിൽ വീട്ടിൽ അജ്മൽ (26), കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24), നോറ്റത്തുവീട്ടിൽ സുഹൈൽ (23), കുമ്പളേരി കതിർകോട്ടിൽ വീട്ടിൽ പ്രവീൺ (19) എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് പിടികൂടിയത്. പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കാറിൽനിന്ന് 690 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുൽപ്പള്ളി എസ്ഐ പി ജി സാജൻ, സിപിഒമാരായ ഷക്കീർ, അജീഷ് എന്നിവരാണ് പരിശോധന നടത്തിയത്.    Read on deshabhimani.com

Related News