25 April Thursday

കഞ്ചാവുമായി 
അഞ്ചുപേര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

 പുൽപ്പള്ളി

കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ. അമ്പലവയൽ കോട്ടൂർ സ്വദേശി ആലക്കുന്നിൽ വീട്ടിൽ അൻഷിദ് (22), ചുള്ളിയോട് കരടിപ്പാറ സ്വദേശികളായ ഇടമഠത്തിൽ വീട്ടിൽ അജ്മൽ (26), കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24), നോറ്റത്തുവീട്ടിൽ സുഹൈൽ (23), കുമ്പളേരി കതിർകോട്ടിൽ വീട്ടിൽ പ്രവീൺ (19) എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് പിടികൂടിയത്. പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കാറിൽനിന്ന് 690 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുൽപ്പള്ളി എസ്ഐ പി ജി സാജൻ, സിപിഒമാരായ ഷക്കീർ, അജീഷ് എന്നിവരാണ് പരിശോധന നടത്തിയത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top