കല്ലുമുക്കിൽ കാട്ടാനശല്യം 
രൂക്ഷം; നെൽകൃഷി നശിപ്പിച്ചു

കാട്ടാന നശിപ്പിച്ച നെൽകൃഷി


ബത്തേരി കല്ലുമുക്കിൽ കാട്ടാനശല്യം രൂക്ഷം.  നൂൽപ്പുഴ പഞ്ചായത്ത്‌ ഏഴാം വാർഡിലെ കല്ലുമുക്ക്‌, ചുണ്ടപ്പാടി, മാറോട്‌, ശരംകുനി, മമ്മദംപാളി ഭാഗങ്ങളിലെ വയലുകളിലാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങിയത്‌. ചുള്ളോപ്പിള്ളി പോൾ, ചുള്ളോപ്പിള്ളി ബേബി, വാഴപ്പിള്ളി ബേബി, മാറോട്‌ രാജു, കല്ലുമുക്ക്‌ സുബ്രഹ്മണ്യൻ, കുഞ്ഞിരാമൻ, തണ്ണിക്കോട്ട്‌ തോമസ്‌, തണ്ണിക്കോട്ട്‌ പത്രോസ്‌, ദീപാ ഷാജി തുടങ്ങിയ കർഷകരുടെ കൊയ്യാറായ നെൽകൃഷി  കാട്ടാനകൾ നശിപ്പിച്ചു. Read on deshabhimani.com

Related News