വർക്ക് ഷോപ്പ്‌ കത്തിനശിച്ചു



ഗൂഡല്ലൂർ  നഗരസഭയിലെ വർക്ക്‌ ഷോപ്പ്‌ കത്തിനശിച്ചു. തുപ്പുകുട്ടിപേട്ടിലെ ഷക്കീർ ഹുസൈന്റെ വർക്ക് ഷോപ്പാണ് ചൊവ്വാഴ്‌ച കത്തിയത്. രാവിലെ  പത്തോടെ വർക്ക് ഷോപ്പിൽനിന്ന്‌ പുക ഉയരുന്നതുകണ്ട് നാട്ടുകാർ ഗൂഡല്ലൂർ ഫയർ സർവീസിൽ  അറിയിക്കുകയായിരുന്നു.  ഫയർ സർവീസ് സ്ഥലത്തെത്തി തീയണച്ചു. 10,000 രൂപയുടെ നാശനഷ്ടമുള്ളതായി ഉടമ പറഞ്ഞു. Read on deshabhimani.com

Related News