സൈബർ ക്രൈം;
ബോധവൽക്കരണ ക്ലാസ്



വെള്ളമുണ്ട  പഞ്ചായത്തിലെ വിവിധ അങ്കണവാടികൾ ചേർന്ന് പഴഞ്ചനയിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനംചെയ്തു. കെ പി സാജിറ അധ്യക്ഷയായി. പി വിജേഷ് കുമാർ ക്ലാസിന് നേതൃത്വംനൽകി. കെ കെ പ്രിയ, സിന്ധു ചാക്കോ, സി രജനി, കെ ലീലാമ്മ, ആർ സിന്ധു, എ കെ ലൗസി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News