പ്രധാനമന്ത്രിക്ക് കത്തയച്ചു



പുൽപ്പള്ളി പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ജനങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നാവശ്യപ്പെട്ട് കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചു.   കാർഷികമേഖലയുടെയും കർഷകരുടെയും ഭീതി അകറ്റുന്നതിന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. പുൽപ്പള്ളി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ കത്തയക്കലിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌ എൻ യു ഉലഹന്നാൻ നിർവഹിച്ചു.  സെക്രട്ടറി ജോസ് നെല്ലേടം അധ്യക്ഷനായി. ജോൺസൺ തൊട്ടിയിൽ, പി എ ഡീവൻസ്, ബെന്നി മാത്യു, ബാബു തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News