26 April Friday

പ്രധാനമന്ത്രിക്ക് കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
പുൽപ്പള്ളി
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ജനങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നാവശ്യപ്പെട്ട് കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചു. 
 കാർഷികമേഖലയുടെയും കർഷകരുടെയും ഭീതി അകറ്റുന്നതിന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. പുൽപ്പള്ളി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ കത്തയക്കലിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌ എൻ യു ഉലഹന്നാൻ നിർവഹിച്ചു. 
സെക്രട്ടറി ജോസ് നെല്ലേടം അധ്യക്ഷനായി. ജോൺസൺ തൊട്ടിയിൽ, പി എ ഡീവൻസ്, ബെന്നി മാത്യു, ബാബു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top