നൂറുമേനിയിൽ സെന്റ് റോസല്ലോസ് എച്ച്എസ്എസ്



ബത്തേരി കേൾവി, -സംസാര പരിമിതികളെ മറികടന്ന് സെന്റ്‌ റോസല്ലോസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പരീക്ഷയിൽ തുടർച്ചയായ ഏഴാം തവണയും നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ 14 കുട്ടികളും മികച്ച വിജയം കൈവരിച്ചു. പി വി കാജൽ, ദേവിക മനോജ് എന്നീ വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.  കേൾവി, സംസാര പരിമിതർക്കുള്ള ജില്ലയിലെ ഏക എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളാണിത്. പഠനവും താമസവും സ്കൂളിൽ സൗജന്യമാണ്. Read on deshabhimani.com

Related News