28 March Thursday

നൂറുമേനിയിൽ സെന്റ് റോസല്ലോസ് എച്ച്എസ്എസ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022
ബത്തേരി
കേൾവി, -സംസാര പരിമിതികളെ മറികടന്ന് സെന്റ്‌ റോസല്ലോസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പരീക്ഷയിൽ തുടർച്ചയായ ഏഴാം തവണയും നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ 14 കുട്ടികളും മികച്ച വിജയം കൈവരിച്ചു. പി വി കാജൽ, ദേവിക മനോജ് എന്നീ വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 
കേൾവി, സംസാര പരിമിതർക്കുള്ള ജില്ലയിലെ ഏക എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളാണിത്. പഠനവും താമസവും സ്കൂളിൽ സൗജന്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top