ഏറ്റുമുട്ടി അർജന്റീനയും ബ്രസീലും



  കൽപ്പറ്റ ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അർജന്റീന, ബ്രസീൽ ഫാൻസുകൾ ഏറ്റുമുട്ടി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ ഇരു ടീമുകളിലുമായി അണിനിരന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ റഫീഖ്, വൈസ് പ്രസിഡന്റ്‌ അർജുൻ ഗോപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബിനീഷ് മാധവ്, പി എച്ച്‌ ഷാനിബ്, ജിഷ്ണു ഷാജി എന്നിവർ സൗഹൃദ ഫുട്ബോളിൽ പങ്കെടുത്തു. Read on deshabhimani.com

Related News