01 July Tuesday
ഡിവൈഎഫ്‌ഐ സൗഹൃദ മത്സരം

ഏറ്റുമുട്ടി അർജന്റീനയും ബ്രസീലും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
 
കൽപ്പറ്റ
ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അർജന്റീന, ബ്രസീൽ ഫാൻസുകൾ ഏറ്റുമുട്ടി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ ഇരു ടീമുകളിലുമായി അണിനിരന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ റഫീഖ്, വൈസ് പ്രസിഡന്റ്‌ അർജുൻ ഗോപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബിനീഷ് മാധവ്, പി എച്ച്‌ ഷാനിബ്, ജിഷ്ണു ഷാജി എന്നിവർ സൗഹൃദ ഫുട്ബോളിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top