വൈത്തിരി താലൂക്ക്‌ വായനോത്സവം



കൽപ്പറ്റ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ  അഖില കേരള വായനോത്സവത്തിന്റെ   വൈത്തിരി താലൂക്ക്തല മത്സരങ്ങൾ നടത്തി.  എക്സൈസ് വകുപ്പുമായി സഹകരിച്ച്‌ വിമുക്തി ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എക്സൈസ് ആന്റി നാർക്കോട്ടിക്ക് പ്രിവന്റീവ് ഓഫീസർ കെ പി  പ്രമോദ് വിഷയാവതരണം നടത്തി. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സി കെ രവീന്ദ്രൻ അധ്യക്ഷനായി.  സെക്രട്ടറി സി എം സുമേഷ്, വൈസ് പ്രസിഡന്റ്‌ എം ദേവകുമാർ, ജോയിന്റ് സെക്രട്ടറി പി ശിവദാസൻ,  എ കെ മത്തായി, പി കെ ഷാഹിന, പി കെ അച്യുതൻ, എം ദിവാകരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News