26 April Friday

വൈത്തിരി താലൂക്ക്‌ വായനോത്സവം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
കൽപ്പറ്റ
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ  അഖില കേരള വായനോത്സവത്തിന്റെ   വൈത്തിരി താലൂക്ക്തല മത്സരങ്ങൾ നടത്തി.  എക്സൈസ് വകുപ്പുമായി സഹകരിച്ച്‌ വിമുക്തി ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എക്സൈസ് ആന്റി നാർക്കോട്ടിക്ക് പ്രിവന്റീവ് ഓഫീസർ കെ പി  പ്രമോദ് വിഷയാവതരണം നടത്തി. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സി കെ രവീന്ദ്രൻ അധ്യക്ഷനായി. 
സെക്രട്ടറി സി എം സുമേഷ്, വൈസ് പ്രസിഡന്റ്‌ എം ദേവകുമാർ, ജോയിന്റ് സെക്രട്ടറി പി ശിവദാസൻ,  എ കെ മത്തായി, പി കെ ഷാഹിന, പി കെ അച്യുതൻ, എം ദിവാകരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top