എകെഎസ് ജില്ലാ സമ്മേളനം
ഇന്ന്‌ തുടങ്ങും



  കൽപ്പറ്റ  ആദിവാസി ക്ഷേമസമിതി (എകെഎസ്‌) ജില്ലാ സമ്മേളനം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും ഞായറാഴ്‌ച തുടങ്ങും. 23, 24 തീയതികളിലാണ്‌ പ്രതിനിധി സമ്മേളനം. മീനങ്ങാടി ചോളെ ഓഡിറ്റോറിയം പരിസരത്തുനിന്ന്‌ ഞായർ പകൽ 2.30ന്‌ പ്രകടനം  ആരംഭിക്കും. തുടർന്ന്‌ മീനങ്ങാടി ടൗൺ പരിസരത്ത്‌ പകൽ മൂന്നിന്‌ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ്‌ സംസാരിക്കും.  പ്രതിനിധി സമ്മേളനം പി കുഞ്ഞിരാമൻ നഗറിൽ (ചോളെ ഓഡിറ്റോറിയം) 23ന്‌ രാവിലെ പത്തിന്‌‌ മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. 233 പ്രതിനിധികൾ പങ്കെടുക്കും. 24ന്‌ സമ്മേളനം സമാപിക്കും. 26, 27 തീയതികളിൽ അടിമാലിയിലാണ്‌ സംസ്ഥാന സമ്മേളനം. Read on deshabhimani.com

Related News