10 July Thursday
പൊതുസമ്മേളനം കോടിയേരി ഉദ്‌ഘാടനം ചെയ്യും

എകെഎസ് ജില്ലാ സമ്മേളനം
ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022
 
കൽപ്പറ്റ 
ആദിവാസി ക്ഷേമസമിതി (എകെഎസ്‌) ജില്ലാ സമ്മേളനം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും ഞായറാഴ്‌ച തുടങ്ങും. 23, 24 തീയതികളിലാണ്‌ പ്രതിനിധി സമ്മേളനം. മീനങ്ങാടി ചോളെ ഓഡിറ്റോറിയം പരിസരത്തുനിന്ന്‌ ഞായർ പകൽ 2.30ന്‌ പ്രകടനം  ആരംഭിക്കും. തുടർന്ന്‌ മീനങ്ങാടി ടൗൺ പരിസരത്ത്‌ പകൽ മൂന്നിന്‌ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ്‌ സംസാരിക്കും. 
പ്രതിനിധി സമ്മേളനം പി കുഞ്ഞിരാമൻ നഗറിൽ (ചോളെ ഓഡിറ്റോറിയം) 23ന്‌ രാവിലെ പത്തിന്‌‌ മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. 233 പ്രതിനിധികൾ പങ്കെടുക്കും. 24ന്‌ സമ്മേളനം സമാപിക്കും. 26, 27 തീയതികളിൽ അടിമാലിയിലാണ്‌ സംസ്ഥാന സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top