ഭിന്നശേഷി കോർപറേഷൻ ഓഫീസ്‌ അനുവദിക്കണം



കൽപ്പറ്റ ഭിന്നശേഷി കോർപറേഷൻ ഓഫീസ്‌ ജില്ലയിൽ അനുവദിക്കണമെന്ന്‌ ഡിഎഡബ്ല്യുഎഫ്‌ വൈത്തിരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആശ്രിത പെൻഷൻ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  സിപിഐ എം വൈത്തിരി ഏരിയാ സെക്രട്ടറി സി യൂസഫ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ ഏരിയാ പ്രസിഡന്റ്‌ എ വി വൈശാഖ്‌ അധ്യക്ഷനായി. ഡിഎഡബ്ല്യുഎഫ്‌ സംസ്ഥാന കമ്മിറ്റി അംഗം കെ വി മോഹനൻ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി കെ രാമൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റായി എ വി വൈശാഖിനെയും സെക്രട്ടറിയായി കെ രാമനെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News