23 April Tuesday

ഭിന്നശേഷി കോർപറേഷൻ ഓഫീസ്‌ അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022
കൽപ്പറ്റ
ഭിന്നശേഷി കോർപറേഷൻ ഓഫീസ്‌ ജില്ലയിൽ അനുവദിക്കണമെന്ന്‌ ഡിഎഡബ്ല്യുഎഫ്‌ വൈത്തിരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആശ്രിത പെൻഷൻ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
സിപിഐ എം വൈത്തിരി ഏരിയാ സെക്രട്ടറി സി യൂസഫ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ ഏരിയാ പ്രസിഡന്റ്‌ എ വി വൈശാഖ്‌ അധ്യക്ഷനായി. ഡിഎഡബ്ല്യുഎഫ്‌ സംസ്ഥാന കമ്മിറ്റി അംഗം കെ വി മോഹനൻ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി കെ രാമൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റായി എ വി വൈശാഖിനെയും സെക്രട്ടറിയായി കെ രാമനെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top