ആനയെക്കണ്ട് 
ഭയന്നോടിയപ്പോൾ
വീണ്‌ പരിക്കേറ്റു



പുൽപ്പള്ളി വനാതിർത്തിയിൽ വിറക് ശേഖരിക്കാൻ പോയി ആനയെക്കണ്ട് ഭയന്നോടിയപ്പോൾ വീണ് പരിക്കേറ്റു.  ചേകാടി ഉദയക്കര കോളനിയിലെ മാസ്തിക്കാണ്‌ (48) പരിക്കേറ്റത്‌. വീണ്‌ ഇരുകാലിന്റെയും എല്ലുകൾക്ക്‌ പൊട്ടൽ സംഭവിച്ചു. ചൊവ്വ പകൽ മൂന്നോടെയായിരുന്നു സംഭവം. പുൽപ്പള്ളി സിഎച്ച്സിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം മാനന്തവാടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.     Read on deshabhimani.com

Related News