27 April Saturday

ആനയെക്കണ്ട് 
ഭയന്നോടിയപ്പോൾ
വീണ്‌ പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
പുൽപ്പള്ളി
വനാതിർത്തിയിൽ വിറക് ശേഖരിക്കാൻ പോയി ആനയെക്കണ്ട് ഭയന്നോടിയപ്പോൾ വീണ് പരിക്കേറ്റു.  ചേകാടി ഉദയക്കര കോളനിയിലെ മാസ്തിക്കാണ്‌ (48) പരിക്കേറ്റത്‌. വീണ്‌ ഇരുകാലിന്റെയും എല്ലുകൾക്ക്‌ പൊട്ടൽ സംഭവിച്ചു. ചൊവ്വ പകൽ മൂന്നോടെയായിരുന്നു സംഭവം. പുൽപ്പള്ളി സിഎച്ച്സിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം മാനന്തവാടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top