സ്‌കൂൾ വാഹനങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം



കൽപ്പറ്റ  വിദ്യാലയങ്ങളിലെ ബസ്സുകളുടെ  ത്രൈമാസ നികുതി ഘടന സർക്കാർ പുനർ നിർണയിച്ച സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ/ സർക്കാരിതര സ്‌കൂളുകളിലെ പ്രതിനിധികൾ ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പ്‌ ഓഫീസുകളിൽ ഹാജരാകണം.  വാഹൻ സോഫ്‌റ്റ്‌വെയറിലൂടെ പുതുക്കിയ വാഹന നികുതി ഈടാക്കൽ,  സർക്കാർ/സ്വകാര്യ വിദ്യാലയങ്ങളിലെ ബസ്സുകൾ  തരം തിരിച്ച് അറിയാനുള്ള കോൺട്രാക്ട്‌ ക്യാരേജ് എന്ന പെർമിറ്റ് കാറ്റഗറിയിൽ നടപ്പിൽ വരുത്തിയ  മാറ്റങ്ങൾ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുക എന്നിവയാണ്‌ നടത്തേണ്ടത്‌.  ‌ അസ്സൽ രേഖകളുമായി ഒരാഴ്ചക്കുള്ളിൽ നേരിട്ട് ഹാജരാകണമെന്ന് വയനാട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. Read on deshabhimani.com

Related News