25 April Thursday

സ്‌കൂൾ വാഹനങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
കൽപ്പറ്റ
 വിദ്യാലയങ്ങളിലെ ബസ്സുകളുടെ  ത്രൈമാസ നികുതി ഘടന സർക്കാർ പുനർ നിർണയിച്ച സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ/ സർക്കാരിതര സ്‌കൂളുകളിലെ പ്രതിനിധികൾ ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പ്‌ ഓഫീസുകളിൽ ഹാജരാകണം.  വാഹൻ സോഫ്‌റ്റ്‌വെയറിലൂടെ പുതുക്കിയ വാഹന നികുതി ഈടാക്കൽ,  സർക്കാർ/സ്വകാര്യ വിദ്യാലയങ്ങളിലെ ബസ്സുകൾ  തരം തിരിച്ച് അറിയാനുള്ള കോൺട്രാക്ട്‌ ക്യാരേജ് എന്ന പെർമിറ്റ് കാറ്റഗറിയിൽ നടപ്പിൽ വരുത്തിയ  മാറ്റങ്ങൾ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുക എന്നിവയാണ്‌ നടത്തേണ്ടത്‌.  ‌ അസ്സൽ രേഖകളുമായി ഒരാഴ്ചക്കുള്ളിൽ നേരിട്ട് ഹാജരാകണമെന്ന് വയനാട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top