അനശ്വര ചെയർപേഴ്‌സൺ; ജില്ലയ്‌ക്ക്‌ അഭിമാനം

അനശ്വര


 മാനന്തവാടി കേരള സാങ്കേതിക സർവകലാശാലയുടെ പ്രഥമ ചെയർപേഴ്സൺ മാനന്തവാടി എൻജിനിയറിങ് കോളേജിൽനിന്ന്‌. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും എൻജിനിയറിങ് കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറിയുമായ അനശ്വര എസ് സുനിലാണ്‌ ചെയർപേഴ്‌സനായി ജില്ലയ്‌ക്ക്‌ അഭിമാനമായത്‌.  സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകൾക്കായി സർവകലാശാല  രൂപീകരിച്ചശേഷമുള്ള ആദ്യതെരഞ്ഞെടുപ്പിൽ  മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐ വിജയിച്ചു. അനശ്വര യൂണിയന്റെ അമരക്കാരിയുമായി. നേരത്തെ വയനാട്‌ എൻജിനിയറിങ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 18 വർഷത്തെ യുഡിഎസ്‌എഫ്‌ കുത്തക തകർത്താണ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അനശ്വര തെരഞ്ഞെടുക്കപ്പെട്ടത്‌.  നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ്‌. Read on deshabhimani.com

Related News