24 April Wednesday
സാങ്കേതിക സർവകലാശാല

അനശ്വര ചെയർപേഴ്‌സൺ; ജില്ലയ്‌ക്ക്‌ അഭിമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

അനശ്വര

 മാനന്തവാടി

കേരള സാങ്കേതിക സർവകലാശാലയുടെ പ്രഥമ ചെയർപേഴ്സൺ മാനന്തവാടി എൻജിനിയറിങ് കോളേജിൽനിന്ന്‌. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും എൻജിനിയറിങ് കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറിയുമായ അനശ്വര എസ് സുനിലാണ്‌ ചെയർപേഴ്‌സനായി ജില്ലയ്‌ക്ക്‌ അഭിമാനമായത്‌. 
സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകൾക്കായി സർവകലാശാല  രൂപീകരിച്ചശേഷമുള്ള ആദ്യതെരഞ്ഞെടുപ്പിൽ  മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐ വിജയിച്ചു. അനശ്വര യൂണിയന്റെ അമരക്കാരിയുമായി.
നേരത്തെ വയനാട്‌ എൻജിനിയറിങ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 18 വർഷത്തെ യുഡിഎസ്‌എഫ്‌ കുത്തക തകർത്താണ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അനശ്വര തെരഞ്ഞെടുക്കപ്പെട്ടത്‌. 
നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top