ബൈക്ക് കത്തിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ



  വൈത്തിരി വൈത്തിരിയിൽ ബൈക്ക് മോഷ്ടിച്ച് കത്തിച്ച മുഖ്യ പ്രതിയെ വൈത്തിരി പൊലീസ് പിടികൂടി. കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസ് (18) ആണ്‌ പിടിയിലായത്‌. കഴിഞ്ഞ 14നാണ്‌ സംഭവം. വൈത്തിരി സ്വദേശി കെ സി സാജന്റെ ബൈക്കാണ്‌ മോഷ്‌ടിച്ച്‌ കത്തിച്ചത്‌. വൈത്തിരി കരിമ്പൻകണ്ടി പ്രദേശത്താണ്‌ ബൈക്ക്‌ കത്തി നശിച്ച നിലയിൽ കണ്ടത്‌. ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്‌. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News