25 April Thursday

ബൈക്ക് കത്തിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

 

വൈത്തിരി
വൈത്തിരിയിൽ ബൈക്ക് മോഷ്ടിച്ച് കത്തിച്ച മുഖ്യ പ്രതിയെ വൈത്തിരി പൊലീസ് പിടികൂടി. കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസ് (18) ആണ്‌ പിടിയിലായത്‌. കഴിഞ്ഞ 14നാണ്‌  സംഭവം. വൈത്തിരി സ്വദേശി കെ സി സാജന്റെ ബൈക്കാണ്‌ മോഷ്‌ടിച്ച്‌ കത്തിച്ചത്‌. വൈത്തിരി കരിമ്പൻകണ്ടി പ്രദേശത്താണ്‌ ബൈക്ക്‌  കത്തി നശിച്ച നിലയിൽ കണ്ടത്‌.  ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി  വലയിലായത്‌. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top