മാടക്കരയിൽ വീട്‌ തകർന്നു



ബത്തേരി കനത്ത മഴയിൽ മാടക്കരയിൽ വീട്‌ തകർന്നു. സഹോദരങ്ങളായ കുളിപ്പുര മാളു, ശാരദ എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ടുമുറി വീടാണ്‌ വ്യാഴം വൈകിട്ട്‌ ആറിന്‌ തകർന്നത്‌. ഇവർക്ക്‌ ലൈഫ്‌ പദ്ധതിയിൽ പുതിയ വീട്‌ പഴയ വീടിനടുത്ത്‌ പണിത്‌ അതിൽ താമസം തുടങ്ങിയെങ്കിലും കാലപ്പഴക്കമുള്ള പഴയ വീട്‌ പൊളിച്ചു മാറ്റിയിരുന്നില്ല. കാലപ്പഴക്കമാണ്‌ വീട്‌ തകരാൻ കാരണമായത്‌. മാളുവും ശാരദയും അവിവാഹിതരാണ്‌.  Read on deshabhimani.com

Related News