43 വാർഡുകളിൽ സമ്പൂർണ ലോക്‌ഡൗൺ



കൽപ്പറ്റ കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ ജില്ലയിലെ  16 പഞ്ചായത്തുകളിലെ 36 വാർഡുകളിലും രണ്ട്‌ നഗരസഭകളിലെ ഏഴ്‌ വാർഡുകളിലും  സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച്‌ കലക്ടർ ഉത്തരവിറക്കി. ജനസംഖ്യാനുപാത പ്രതിവാര വ്യാപന നിരക്ക് പത്തിന്‌ ‌ മുകളിലുള്ള ഈ വാർഡുകളിൽ തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ്‌ നിയന്ത്രണം. കഴിഞ്ഞതവണ 105 വാർഡുകളിലായിരുന്നു സമ്പൂർണ ലോക്‌ഡൗൺ. ലോക്‌ഡൗൺ പ്രഖ്യാപിച്ച പഞ്ചായത്തുകളിലെയും നഗരസഭയിലെയും വാർഡുകൾ. എടവക : ദ്വാരക,  കുന്നമംഗലം തിരുനെല്ലി: തിരുനെല്ലി, ബേഗൂർ, ഒലിയോട്.  വെങ്ങപ്പള്ളി: ഒരുവുമ്മൽ  വെള്ളമുണ്ട : കൊമ്മയാട് - മുട്ടിൽ : എടപ്പെട്ടി -  പൊഴുതന :ഇടിയംവയൽ, വയനംകുന്ന് -  വൈത്തിരി :ലക്കിടി, വെള്ളംകൊല്ലി - തരിയോട്: ചീങ്ങണ്ണൂർ, കാവുമന്ദം,  ചെങ്കണ്ണിക്കുന്ന്, പത്താംമൈൽ - പൂതാടി :കേണിച്ചിറ - നെൻമേനി :മലങ്കര, പുത്തൻകുന്ന് ,  താഴത്തൂർ, താളൂർ, എടയ്ക്കൽ. അമ്പലവയൽ: കോട്ടൂർ, കളത്തുവയൽ. കണിയാമ്പറ്റ:കൊഴിഞ്ഞങ്ങാട്, വരദൂർ. മീനങ്ങാടി: ചൂതുപാറ, മൈലമ്പാടി,  വെങ്ങൂർ, മണിവയൽ. - നൂൽപ്പുഴ :കല്ലുമുക്ക്,  പൊൻകുഴി,  തിരുവണ്ണൂർ, ചെട്ട്യാലത്തൂർ.  മുള്ളൻകൊല്ലി :പെരിക്കല്ലൂർക്കടവ്,  ചെറ്റപ്പാലം. കൽപ്പറ്റ നഗരസഭ :സിവിൽസ്റ്റേഷൻ,  ചാത്തോത്ത് വയൽ, മടിയൂർക്കുനി.  ബത്തേരി നഗരസഭ: കരുവള്ളിക്കുന്ന്, മന്തണ്ടിക്കുന്ന്  കട്ടയാട്,  ബത്തേരി -  Read on deshabhimani.com

Related News