20 April Saturday

43 വാർഡുകളിൽ സമ്പൂർണ ലോക്‌ഡൗൺ

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കൽപ്പറ്റ
കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ ജില്ലയിലെ  16 പഞ്ചായത്തുകളിലെ 36 വാർഡുകളിലും രണ്ട്‌ നഗരസഭകളിലെ ഏഴ്‌ വാർഡുകളിലും  സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച്‌ കലക്ടർ ഉത്തരവിറക്കി. ജനസംഖ്യാനുപാത പ്രതിവാര വ്യാപന നിരക്ക് പത്തിന്‌ ‌ മുകളിലുള്ള ഈ വാർഡുകളിൽ തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ്‌ നിയന്ത്രണം. കഴിഞ്ഞതവണ 105 വാർഡുകളിലായിരുന്നു സമ്പൂർണ ലോക്‌ഡൗൺ.
ലോക്‌ഡൗൺ പ്രഖ്യാപിച്ച പഞ്ചായത്തുകളിലെയും നഗരസഭയിലെയും വാർഡുകൾ.
എടവക : ദ്വാരക,  കുന്നമംഗലം
തിരുനെല്ലി: തിരുനെല്ലി, ബേഗൂർ, ഒലിയോട്. 
വെങ്ങപ്പള്ളി: ഒരുവുമ്മൽ 
വെള്ളമുണ്ട : കൊമ്മയാട് -
മുട്ടിൽ : എടപ്പെട്ടി - 
പൊഴുതന :ഇടിയംവയൽ, വയനംകുന്ന് - 
വൈത്തിരി :ലക്കിടി, വെള്ളംകൊല്ലി -
തരിയോട്: ചീങ്ങണ്ണൂർ, കാവുമന്ദം,  ചെങ്കണ്ണിക്കുന്ന്, പത്താംമൈൽ -
പൂതാടി :കേണിച്ചിറ -
നെൻമേനി :മലങ്കര, പുത്തൻകുന്ന് , 
താഴത്തൂർ, താളൂർ, എടയ്ക്കൽ.
അമ്പലവയൽ: കോട്ടൂർ, കളത്തുവയൽ.
കണിയാമ്പറ്റ:കൊഴിഞ്ഞങ്ങാട്, വരദൂർ.
മീനങ്ങാടി: ചൂതുപാറ, മൈലമ്പാടി,  വെങ്ങൂർ, മണിവയൽ. -
നൂൽപ്പുഴ :കല്ലുമുക്ക്,  പൊൻകുഴി,  തിരുവണ്ണൂർ, ചെട്ട്യാലത്തൂർ. 
മുള്ളൻകൊല്ലി :പെരിക്കല്ലൂർക്കടവ്,  ചെറ്റപ്പാലം.
കൽപ്പറ്റ നഗരസഭ :സിവിൽസ്റ്റേഷൻ,  ചാത്തോത്ത് വയൽ, മടിയൂർക്കുനി. 
ബത്തേരി നഗരസഭ: കരുവള്ളിക്കുന്ന്, മന്തണ്ടിക്കുന്ന് 
കട്ടയാട്,  ബത്തേരി - 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top