ഇ കെ നായനാർക്ക് സ്മരണാഞ്ജലി

ജില്ലാ കമ്മിറ്റി ഓഫീസിൽ കെ റഫീഖും‌ പതാക ഉയർത്തുന്നു


 കൽപ്പറ്റ മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അഗവുമായിരുന്ന  ഇ കെ നായനാരുടെ 18–-ാം ചരമവാർഷിക ദിനം ജില്ലയിലെങ്ങും ആചരിച്ചു.  ‌ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി. പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്‌മരണയോഗങ്ങൾ നടത്തിയുമായിരുന്നു ചരമദിനാചരണം.   ബ്രാഞ്ച്‌ തലങ്ങളിൽ പതാക ഉയർത്തി. വൈത്തിരി ഏരിയാകമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി ഗഗാറിനും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖും‌ പതാക ഉയർത്തി. മാനന്തവാടി ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എം റെജീഷും മീനങ്ങാടിയിൽ സെക്രട്ടറി എൻ പി കുഞ്ഞുമോളും  പതാക ഉയർത്തി.  വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണ പൊതുയോഗം ചേർന്നു.  വെള്ളമുണ്ടയിൽ  അനുസ്മരണ പരിപാടിയും  പാർടി സ്കൂളും ജില്ലാ സെക്രട്ടറിയറ്റംഗം  എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി ജെ ആന്റണി അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ ജോണി, ലോക്കൽ സെക്രട്ടറി എം മുരളീധരൻ, പി സി ബെന്നി, എം പി പ്രകാശൻ, സി എൻ സജ്ന, ഐ സി ജോർജ്, എച്ച് അസീസ് എന്നിവർ സംസാരിച്ചു. പനമരം ഏരിയാകമ്മിറ്റി ഓഫീസിൽ എം എ ചാക്കോ പതാക ഉയർത്തി   Read on deshabhimani.com

Related News