24 April Wednesday

ഇ കെ നായനാർക്ക് സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ജില്ലാ കമ്മിറ്റി ഓഫീസിൽ കെ റഫീഖും‌ പതാക ഉയർത്തുന്നു

 കൽപ്പറ്റ

മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അഗവുമായിരുന്ന  ഇ കെ നായനാരുടെ 18–-ാം ചരമവാർഷിക ദിനം ജില്ലയിലെങ്ങും ആചരിച്ചു.  ‌ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി. പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്‌മരണയോഗങ്ങൾ നടത്തിയുമായിരുന്നു ചരമദിനാചരണം.   ബ്രാഞ്ച്‌ തലങ്ങളിൽ പതാക ഉയർത്തി.
വൈത്തിരി ഏരിയാകമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി ഗഗാറിനും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖും‌ പതാക ഉയർത്തി. മാനന്തവാടി ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എം റെജീഷും മീനങ്ങാടിയിൽ സെക്രട്ടറി എൻ പി കുഞ്ഞുമോളും  പതാക ഉയർത്തി.  വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണ പൊതുയോഗം ചേർന്നു.
 വെള്ളമുണ്ടയിൽ  അനുസ്മരണ പരിപാടിയും  പാർടി സ്കൂളും ജില്ലാ സെക്രട്ടറിയറ്റംഗം  എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി ജെ ആന്റണി അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ ജോണി, ലോക്കൽ സെക്രട്ടറി എം മുരളീധരൻ, പി സി ബെന്നി, എം പി പ്രകാശൻ, സി എൻ സജ്ന, ഐ സി ജോർജ്, എച്ച് അസീസ് എന്നിവർ സംസാരിച്ചു.
പനമരം ഏരിയാകമ്മിറ്റി ഓഫീസിൽ എം എ ചാക്കോ പതാക ഉയർത്തി
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top