സ്റ്റുഡന്റ്‌സ് മാർക്കറ്റ് ആരംഭിച്ചു



കൽപ്പറ്റ സംസ്ഥാന സഹകരണ വകുപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ കൽപ്പറ്റയിലെ ‘സി മാൾ’ സൂപ്പർമാർക്കറ്റിൽ സ്റ്റുഡന്റ്‌സ് മാർക്കറ്റ് ആരംഭിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ ബാഗ്, കുട, നോട്ടുബുക്കുകൾ തുടങ്ങിയ പഠനസാമഗ്രികൾ കുറഞ്ഞ വിലയിൽ ലഭിക്കും.  സംഘം പ്രസിഡന്റ്‌  കെ  റഫീഖ് ആദ്യവിൽപ്പന നിർവഹിച്ചു.   ഡയറക്ടർമാരായ ടോമി ജോസഫ്, ടി ജി ബീന, വി ആർ അജയ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News