പെൻഷൻ വിഹിതം 
കേന്ദ്രം വർധിപ്പിക്കണം



കൽപ്പറ്റ വയോജനങ്ങൾക്കുള്ള പെൻഷൻ വിഹിതം കേന്ദ്രസർക്കാർ വർധിപ്പിക്കണമെന്ന്‌  സീനിയർ സിറ്റിസൺസ്‌ വെൽഫെയർ അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.   സംഘടനാ ഭാരവാഹികളെ ഉൾപ്പെടുത്തി ദേശീയ വയോജന കൗൺസിൽ രൂപീകരിക്കുക, വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‌ പ്രത്യേകം പദ്ധതി ആവിഷ്‌കരിക്കുക, തീവണ്ടി യാത്രാനിരക്കിലെ ഇളവ്‌ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഈ ആവശ്യമുന്നയിച്ച്‌ ഫെബ്രുവരി 15ന്‌ കൽപ്പറ്റ ടെലിഫോൺ എക്‌സ്‌ചേഞ്ചിന്‌ മുന്നിൽ ധർണ നടത്തും.  സി കെ ഉണ്ണിക്കൃഷ്‌ണൻ അധ്യക്ഷനായി. പി എ മുഹമ്മദ്‌, വി പി ശങ്കരൻ നമ്പ്യാർ, പി ജെ ആന്റണി, കെ ജി മോഹനൻ, ഉസൈൻ, രാമദാസ്‌ തുടങ്ങിയവർ സംസാരിച്ചു. സി പ്രഭാകരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. Read on deshabhimani.com

Related News