20 April Saturday

പെൻഷൻ വിഹിതം 
കേന്ദ്രം വർധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കൽപ്പറ്റ
വയോജനങ്ങൾക്കുള്ള പെൻഷൻ വിഹിതം കേന്ദ്രസർക്കാർ വർധിപ്പിക്കണമെന്ന്‌  സീനിയർ സിറ്റിസൺസ്‌ വെൽഫെയർ അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 
 സംഘടനാ ഭാരവാഹികളെ ഉൾപ്പെടുത്തി ദേശീയ വയോജന കൗൺസിൽ രൂപീകരിക്കുക, വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‌ പ്രത്യേകം പദ്ധതി ആവിഷ്‌കരിക്കുക, തീവണ്ടി യാത്രാനിരക്കിലെ ഇളവ്‌ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഈ ആവശ്യമുന്നയിച്ച്‌ ഫെബ്രുവരി 15ന്‌ കൽപ്പറ്റ ടെലിഫോൺ എക്‌സ്‌ചേഞ്ചിന്‌ മുന്നിൽ ധർണ നടത്തും. 
സി കെ ഉണ്ണിക്കൃഷ്‌ണൻ അധ്യക്ഷനായി. പി എ മുഹമ്മദ്‌, വി പി ശങ്കരൻ നമ്പ്യാർ, പി ജെ ആന്റണി, കെ ജി മോഹനൻ, ഉസൈൻ, രാമദാസ്‌ തുടങ്ങിയവർ സംസാരിച്ചു. സി പ്രഭാകരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top