നാടുകാണിയിൽ ലോറി മറിഞ്ഞു

നാടുകാണിയിൽ ടയർ ലോറി മറിഞ്ഞ നിലയിൽ


ഗൂഡല്ലൂർ ടയറുമായി വന്ന ലോറി നിയന്ത്രണം വിട്ട്‌ മറിഞ്ഞു. പട്ടാമ്പിയിൽ നിന്ന്‌ ഹൈദരാബാദിലേക്ക് നാടുകാണി ചുരം വഴി വന്ന ലോറിയാണ് തിങ്കളാഴ്ച രാവിലെ താഴെ നാടുകാണിയിൽ മറിഞ്ഞത്. തമിഴ്നാട്‌ അതിർത്തിയിൽ പലയിടത്തും റോഡ്‌ തകർന്ന നിലയിലാണ്‌. റോഡിലെ കുഴികളാണ്‌ ‌ അപകട കാരണം. നിസ്സാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. അൽപ്പനേരം ഗതാഗത തടസ്സം നേരിട്ടെങ്കിലും പിന്നീട് ഒരു ഭാഗത്തുകൂടെ വാഹനങ്ങൾ കടത്തിവിട്ടു.   Read on deshabhimani.com

Related News