19 April Friday

നാടുകാണിയിൽ ലോറി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

നാടുകാണിയിൽ ടയർ ലോറി മറിഞ്ഞ നിലയിൽ

ഗൂഡല്ലൂർ
  ടയറുമായി വന്ന ലോറി നിയന്ത്രണം വിട്ട്‌ മറിഞ്ഞു.  പട്ടാമ്പിയിൽ നിന്ന്‌  ഹൈദരാബാദിലേക്ക് നാടുകാണി ചുരം വഴി വന്ന ലോറിയാണ് തിങ്കളാഴ്ച രാവിലെ താഴെ നാടുകാണിയിൽ മറിഞ്ഞത്. തമിഴ്നാട്‌ അതിർത്തിയിൽ പലയിടത്തും റോഡ്‌ തകർന്ന നിലയിലാണ്‌.  റോഡിലെ കുഴികളാണ്‌ ‌ അപകട കാരണം.  നിസ്സാര പരിക്കുകളോടെ ഡ്രൈവർ  രക്ഷപ്പെട്ടു.  അൽപ്പനേരം ഗതാഗത തടസ്സം നേരിട്ടെങ്കിലും പിന്നീട് ഒരു ഭാഗത്തുകൂടെ വാഹനങ്ങൾ കടത്തിവിട്ടു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top