പരിസ്ഥിതി ലോലമേഖല: തിരി തെളിയിച്ച്‌ പ്രതിഷേധം



  കാവുമന്ദം മലബാർ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോലമേഖലയിൽ തരിയോട്‌ വില്ലേജിനെ ഉൾപ്പെടുത്തിയുള്ള കേന്ദ്രവനം–-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട്‌ വിജ്ഞാപനത്തിനെതിരെ  സിപിഐ തരിയോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മെഴുകുതിര  തെളിയിച്ച് പ്രതിരോധ സമരം നടത്തി.  അഷ്റഫ് തയ്യിൽ ഉദ്‌ഘാടനം ചെയ്തു. കെ വാസുദേവൻ അധ്യക്ഷനായി. പി വി ദേവസ്യ,  ഷിബു പോൾ, പി രാജീവൻ,  ജോഷി ഇല്ലിക്കൽ, കെ സുഭാഷ് , എം മോഹനൻ, കെ നാണപ്പൻ, റോബി, അസീസ്, ബെന്നി, എ ഡി ജോണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News