സ്വതന്ത്ര ചിന്തകൾ പങ്കിട്ട്‌ 
‘സ്വാതന്ത്ര്യാമൃതം’



ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി ‘സ്വാതന്ത്ര്യാമൃതം’ പരിപാടി സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ വിനോദ് കെ ജോസ് ഉദ്‌ഘാടനംചെയ്‌തു. രാജ്യത്തിന് ലഭിച്ച സ്വാതന്ത്രൃം എന്തിനുവേണ്ടിയുള്ളതാണെന്ന്‌ പുതുതലമുറ ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  കോടീശ്വരന്മാരെ സൃഷ്ടിക്കുകയല്ല, ദരിദ്രർക്ക് സാമൂഹിക നീതിയും സുരക്ഷയും ഉറപ്പുവരുത്തുന്ന മാനവിക ലോകത്തിനു വേണ്ടി പൊരുതുകയാണ് യുവതയുടെ വെല്ലുവിളി. ന്യൂസ് റൂമുകൾ വെറും വാർ റൂമുകളായ കാലത്ത് വിദ്യാർഥികൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വെറുപ്പിന്റെ സംസ്കാരത്തെ ചെറുക്കണമെന്നു അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ വി ഡി തോമസ്, പ്രോഗ്രാം ഓഫീസർ പി സാജിത, ഫാ.ബിജു ജോർജ്, ഫാ. സാൽവിൻ അഗസ്റ്റിൻ, ജിനീഷ് മാത്യു, കെ ജിജി, ആഗിൻ ടോം എന്നിവർ സംസാരിച്ചു.  ക്യാമ്പിന്റെ ഭാഗമായി നടത്തിയ ആരോഗ്യ ബോധവൽക്കരണ സെമിനാറിൽ പനമരം സിഎച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ. സോമസുന്ദരം ക്ലാസെടുത്തു. Read on deshabhimani.com

Related News