26 April Friday

സ്വതന്ത്ര ചിന്തകൾ പങ്കിട്ട്‌ 
‘സ്വാതന്ത്ര്യാമൃതം’

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022
ഏച്ചോം
സർവോദയ ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി ‘സ്വാതന്ത്ര്യാമൃതം’ പരിപാടി സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ വിനോദ് കെ ജോസ് ഉദ്‌ഘാടനംചെയ്‌തു. രാജ്യത്തിന് ലഭിച്ച സ്വാതന്ത്രൃം എന്തിനുവേണ്ടിയുള്ളതാണെന്ന്‌ പുതുതലമുറ ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  കോടീശ്വരന്മാരെ സൃഷ്ടിക്കുകയല്ല, ദരിദ്രർക്ക് സാമൂഹിക നീതിയും സുരക്ഷയും ഉറപ്പുവരുത്തുന്ന മാനവിക ലോകത്തിനു വേണ്ടി പൊരുതുകയാണ് യുവതയുടെ വെല്ലുവിളി. ന്യൂസ് റൂമുകൾ വെറും വാർ റൂമുകളായ കാലത്ത് വിദ്യാർഥികൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വെറുപ്പിന്റെ സംസ്കാരത്തെ ചെറുക്കണമെന്നു അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ വി ഡി തോമസ്, പ്രോഗ്രാം ഓഫീസർ പി സാജിത, ഫാ.ബിജു ജോർജ്, ഫാ. സാൽവിൻ അഗസ്റ്റിൻ, ജിനീഷ് മാത്യു, കെ ജിജി, ആഗിൻ ടോം എന്നിവർ സംസാരിച്ചു. 
ക്യാമ്പിന്റെ ഭാഗമായി നടത്തിയ ആരോഗ്യ ബോധവൽക്കരണ സെമിനാറിൽ പനമരം സിഎച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ. സോമസുന്ദരം ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top