കല്ലൂർ ബസ്‌സ്‌റ്റാൻഡ്‌ നിർമാണം തുടങ്ങണം



ബത്തേരി കല്ലൂർ ബസ്‌ സ്‌റ്റാൻഡ്‌ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന്‌ സിപിഐ എം നൂൽപ്പുഴ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.     നൂൽപ്പുഴ പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായ കല്ലൂരിൽ ബസ്‌ സ്‌റ്റാൻഡിനായി പഞ്ചായത്ത്‌ സ്ഥലം വിലയ്‌ക്ക്‌ വാങ്ങിയിട്ട്‌ 10 വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. കാക്കമല എം കെ കുര്യാക്കോസ്‌ നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്‌ഘാടനംചെയ്‌തു.  കെ ശശി പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ ആർ കേളു എംഎൽഎ, കെ ഷമീർ, പി ആർ ജയപ്രകാശ്‌, ഏരിയാ സെക്രട്ടറി ബേബി വർഗീസ്‌, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി കെ രാമചന്ദ്രൻ, എം എസ്‌ ഫെബിൻ, ബാബു അബ്ദുറഹിമാൻ, സി ശിവശങ്കരൻ, ടി കെ ശ്രീജൻ എന്നിവർ പങ്കെടുത്തു. കെ സി ഗോപിദാസ്‌, കെ എം സിന്ധു, എ സി ശശീന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.  13 അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി സി എൻ രവിയെയും തെരഞ്ഞെടുത്തു.   Read on deshabhimani.com

Related News