25 April Thursday

കല്ലൂർ ബസ്‌സ്‌റ്റാൻഡ്‌ നിർമാണം തുടങ്ങണം

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021
ബത്തേരി
കല്ലൂർ ബസ്‌ സ്‌റ്റാൻഡ്‌ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന്‌ സിപിഐ എം നൂൽപ്പുഴ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. 
   നൂൽപ്പുഴ പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായ കല്ലൂരിൽ ബസ്‌ സ്‌റ്റാൻഡിനായി പഞ്ചായത്ത്‌ സ്ഥലം വിലയ്‌ക്ക്‌ വാങ്ങിയിട്ട്‌ 10 വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. കാക്കമല എം കെ കുര്യാക്കോസ്‌ നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്‌ഘാടനംചെയ്‌തു.  കെ ശശി പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ ആർ കേളു എംഎൽഎ, കെ ഷമീർ, പി ആർ ജയപ്രകാശ്‌, ഏരിയാ സെക്രട്ടറി ബേബി വർഗീസ്‌, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി കെ രാമചന്ദ്രൻ, എം എസ്‌ ഫെബിൻ, ബാബു അബ്ദുറഹിമാൻ, സി ശിവശങ്കരൻ, ടി കെ ശ്രീജൻ എന്നിവർ പങ്കെടുത്തു. കെ സി ഗോപിദാസ്‌, കെ എം സിന്ധു, എ സി ശശീന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിച്ചു.  13 അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി സി എൻ രവിയെയും തെരഞ്ഞെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top