ഭാരത് ബന്ദ് വിജയിപ്പിക്കും: സംയുക്ത ട്രേഡ് യൂണിയൻ



കൽപ്പറ്റ   നരേന്ദ്രമോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ–-കർഷകവിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും രാജ്യത്തിലെ മർമപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലയ്‌ക്ക് കോർപറേറ്റുകൾക്ക് വിറ്റുതുലയ്‌ക്കുന്ന നയത്തിൽ പ്രതിഷേധിച്ചും  27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ പി പി ആലി അധ്യക്ഷനായി. വി വി ബേബി, കെ സുഗതൻ, ഗിരീഷ് കൽപ്പറ്റ, സി മൊയ്തീൻ കുട്ടി, ഡി രാജൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News