24 April Wednesday

ഭാരത് ബന്ദ് വിജയിപ്പിക്കും: സംയുക്ത ട്രേഡ് യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കൽപ്പറ്റ
  നരേന്ദ്രമോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ–-കർഷകവിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും രാജ്യത്തിലെ മർമപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലയ്‌ക്ക് കോർപറേറ്റുകൾക്ക് വിറ്റുതുലയ്‌ക്കുന്ന നയത്തിൽ പ്രതിഷേധിച്ചും  27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ പി പി ആലി അധ്യക്ഷനായി. വി വി ബേബി, കെ സുഗതൻ, ഗിരീഷ് കൽപ്പറ്റ, സി മൊയ്തീൻ കുട്ടി, ഡി രാജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top