കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ


കൽപ്പറ്റ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറുകൾ തുറന്നു. ചൊവ്വ  രാവിലെ 10ന് ഷട്ടറുകൾ  അഞ്ച്‌ സെന്റീമീറ്റർ വീതം  തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി. പുഴയിലെ നീരൊഴുക്ക് വർധിക്കുന്നതിനും ജലനിരപ്പ് 65 മുതൽ 85 സെന്റീമീറ്റർവരെ ഉയരുന്നതിനും സാധ്യതയുള്ളതിനാൽ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News