മാനന്തവാടി നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്‌



  മാനന്തവാടി നിയമങ്ങൾ ലംഘിച്ച്‌ നഗരസഭയിലെ ഹെൽത്ത് ആൻഡ് വെൽനെസ്‌ സെന്ററുകളിൽ  നഗരസഭ വൈസ് ചെയർമാന്റെ  മകനും യുഡിഎഫ്‌ കൗൺസിലർമാരുടെ ഭാര്യമാർക്കും നൽകിയ നിയമനങ്ങൾ റദ്ദ്‌ ചെയ്യണമെന്നും ഭരണസമിതി രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ  നഗരസഭാ മാർച്ച്‌ നടത്തി.   350 പേർ പങ്കെടുത്ത ഇൻർവ്യു പ്രഹസനമാക്കിയാണ്‌ ബന്ധുനിയമനം നടത്തിയത്‌. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. മാനന്തവാടി ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ച്‌  സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജിതിൻ  ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ വിപിൻ, പ്രസിഡന്റ്‌ വി ബി  ബബീഷ്, കെ  അഖിൽ, കെ കെ ശ്രീജിത്ത്, സിനാൻ, നിരഞ്‌ജന എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News