27 April Saturday
ബന്ധുനിയമനം

മാനന്തവാടി നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
 
മാനന്തവാടി
നിയമങ്ങൾ ലംഘിച്ച്‌ നഗരസഭയിലെ ഹെൽത്ത് ആൻഡ് വെൽനെസ്‌ സെന്ററുകളിൽ  നഗരസഭ വൈസ് ചെയർമാന്റെ  മകനും യുഡിഎഫ്‌ കൗൺസിലർമാരുടെ ഭാര്യമാർക്കും നൽകിയ നിയമനങ്ങൾ റദ്ദ്‌ ചെയ്യണമെന്നും ഭരണസമിതി രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ  നഗരസഭാ മാർച്ച്‌ നടത്തി.   350 പേർ പങ്കെടുത്ത ഇൻർവ്യു പ്രഹസനമാക്കിയാണ്‌ ബന്ധുനിയമനം നടത്തിയത്‌. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
മാനന്തവാടി ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ച്‌  സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജിതിൻ  ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ വിപിൻ, പ്രസിഡന്റ്‌ വി ബി  ബബീഷ്, കെ  അഖിൽ, കെ കെ ശ്രീജിത്ത്, സിനാൻ, നിരഞ്‌ജന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top