മൂന്നാം തവണയും 
മിസ്റ്റർ വയനാടായി ജാസിർ

ജാസിർ തുർക്കി.


 വാളാട്  മിസ്റ്റർ വയനാട് പട്ടം മൂന്നാംതവണയും കരസ്ഥമാക്കി  മുട്ടിൽ സ്വദേശി ജാസിർ തുർക്കി.   75 കിലോ വിഭാഗത്തിലാണ്‌ നേട്ടം കൈവരിച്ചത്‌. മുൻ കേരള റണ്ണറപ്പ് കൂടിയാണ്‌.  കഴിഞ്ഞ ഏഴിന്‌  തെലങ്കാനയിൽ നടന്ന  മിസ്റ്റർ  ഇന്ത്യ മത്സരത്തിൽ  പങ്കെടുത്തിരുന്നു. കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ഫൈറ്റ് ക്ലബ് എന്ന പേരിൽ സ്വന്തമായി ജിംനേഷ്യം നടത്തി വരികയാണ് ജാസിർ. ദുബായിലെ പ്രശസ്ത ഫിറ്റ്നസ് ട്രെയ്‌നറും കാസർകോട് സ്വദേശിയുമായ ഷാജി ചിറയിലിനു കീഴിലായിരുന്നു പരിശീലനം. Read on deshabhimani.com

Related News