തൊണ്ടർനാട്ടിൽ 3 റോഡുകളുടെ നിർമാണം തുടങ്ങി



കോറോം തൊണ്ടർനാട് പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 3 റോഡുകളുടെ പ്രവർത്തികളുടെ ഉദ്ഘാടനം ഒ ആർ കേളു എംഎൽഎ നിർവഹിച്ചു.  കുഞ്ഞോം പൊയിൽ ഉതിരചിറ റോഡ് (50 ലക്ഷം), കല്ലറ ഇടലയിൽ റോഡ് (30 ലക്ഷം), പുതുശ്ശേരി പൊള്ളംപാറ റോഡ് (30 ലക്ഷം) എന്നിവയുടെ നിർമാണമാണ്‌ തുടങ്ങിയത്‌.  വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.  പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു അധ്യക്ഷനായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി കേശവൻ,  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി സി സലീം , പഞ്ചായത്ത് മെമ്പർ സിന്ധു ഹരികുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി വേണു മുള്ളോട്ട്  എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ത്രേസ്യാ പീറ്റർ സ്വാഗതവും കെ മുഹമ്മദ്  നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News