24 April Wednesday
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി

തൊണ്ടർനാട്ടിൽ 3 റോഡുകളുടെ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
കോറോം
തൊണ്ടർനാട് പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 3 റോഡുകളുടെ പ്രവർത്തികളുടെ ഉദ്ഘാടനം ഒ ആർ കേളു എംഎൽഎ നിർവഹിച്ചു.  കുഞ്ഞോം പൊയിൽ ഉതിരചിറ റോഡ് (50 ലക്ഷം), കല്ലറ ഇടലയിൽ റോഡ് (30 ലക്ഷം), പുതുശ്ശേരി പൊള്ളംപാറ റോഡ് (30 ലക്ഷം) എന്നിവയുടെ നിർമാണമാണ്‌ തുടങ്ങിയത്‌.  വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. 
പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു അധ്യക്ഷനായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി കേശവൻ,  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി സി സലീം , പഞ്ചായത്ത് മെമ്പർ സിന്ധു ഹരികുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി വേണു മുള്ളോട്ട്  എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ത്രേസ്യാ പീറ്റർ സ്വാഗതവും കെ മുഹമ്മദ്  നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top